Kerala

ശബരിമല കുംഭമാസ പൂജ;15000 ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കണമെന്ന് ദേവസ്വം,അന്തിമ തീരുമാനം ഇന്നുണ്ടായേക്കും

പത്തനംതിട്ട:സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ശബരിമലയിൽ ഭക്തർക്ക് ദർശനം അനുവദിക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.ശബരിമല നട കുംഭമാസ പൂജകള്‍ക്കായി തുറക്കുമ്പോഴാണ് ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുന്നത്. രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യമാണെങ്കിലും മാസപൂജയ്ക്ക് 15000 പേര്‍ക്ക് ദര്‍ശനം നൽകണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന് കത്തുനല്‍കി.എന്നാൽ ഭക്തരുടെ എണ്ണം കൂട്ടുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പ് ഇന്ന് തീരുമാനമെടുക്കും.

ശബരിമല മാസപൂജയ്ക്ക് 5000 പേരെ അനുവദിക്കാമെന്നാണ് നേരത്തെ ഹൈക്കോടതി അനുവാദം നല്‍കിയത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ കുംഭമാസ പൂജയ്ക്കായി ക്ഷേത്ര നട തുറക്കുമ്പോള്‍ പ്രതിദിനം 15000 പേര്‍ക്ക് ദര്‍ശനം നൽകണമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട്. ഇക്കാര്യം സർക്കാരിന് സമർപ്പിച്ച കത്തില്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ കൊറോണ വ്യാപനം അതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കാന്‍ ദേവസ്വം വകുപ്പ് ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്ന മണ്ഡല-മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് അവസരം ലഭിക്കാത്തവര്‍ക്ക് ഇതിലൂടെ അവസരം ലഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *