Kerala

ശബരിമല വിഷയം;യുഡിഎഫ് വിശ്വാസികള്‍ക്ക് ഒപ്പം,ശബരിമലയെന്ന് കേള്‍ക്കുമ്പോള്‍ സിപിഎമ്മിന് ഭയമെന്ന് ചെന്നിത്തല

പാലക്കാട്: ശബരിമല വിഷയത്തില്‍ യുഡിഎഫ് നിലപാട് വിശ്വാസികൾക്ക് ഒപ്പമെന്ന് പ്രതി​പക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസം തകർക്കാൻ ആര് ശ്രമിച്ചാലും അതിന് അനുവദിക്കില്ലെന്ന് ചെന്നിത്തല പാലക്കാട് പറഞ്ഞു. വിഷയത്തില്‍ സിപിഎം ആരോടൊപ്പമാണെന്നും അദ്ദേഹംചോദിച്ചു. നിലപാട് തെറ്റിയെന്ന് പറയാനുള്ള ആർജ്ജവം മുഖ്യമന്ത്രി പിണറായി വിജയൻ കാണിക്കണം.ശബരിമല എന്ന് കേൾക്കുമ്പോൾ സിപിഎം ഭയക്കുകയാണ്. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം മാറ്റാൻ തയ്യാറുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.

സംസ്ഥാനത്ത് ഇടത് മുന്നണി ഇഷ്ടക്കാരെ ജോലിയിൽ തിരുകി കയറ്റുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ചട്ടങ്ങൾ മറികടന്ന് നൽകുന്ന ജോലികൾ ചെറുപ്പക്കാരോട് സർക്കാർ കാട്ടുന്ന വഞ്ചനയാണെന്നും ചെന്നിത്തല ആരോപിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *