Kerala

ശബരിമല കരട് നിയമം;ഭരണ ഘടനയ്ക്ക് ഇടപെടാൻ ഭക്തി പൊതു വിഷയമല്ല;പ്രതികരണവുമായി കെ സുധാകരൻ

കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസിൽ നേതൃമാറ്റം ഉണ്ടാകുമെന്ന് കെ സുധാകരൻ എംപി .എന്നാൽ ഉടൻ നേതൃമാറ്റം ഉണ്ടാകില്ല.മുഖ്യമന്ത്രിക്കെതിരെ തന്റെ പരാമർശത്തെ വിമർശിച്ചവർ തന്നെ ശരിവച്ചു. ശബരിമല വിഷയത്തിൽ യുഡിഎഫ് കരട് പുറത്തിറക്കിയത് ഭക്തജനങ്ങൾക്ക് പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ വേണ്ടിയാണ്. ഭരണ ഘടനയ്ക്ക് ഇടപെടാൻ ഭക്തി പൊതു വിഷയമല്ലെന്ന് കെ സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല വിഷയത്തിൽ ഭക്തർക്ക് അനുകൂലമായി കോൺഗ്രസിനകത്ത് നിന്ന് ആദ്യ നിലപാട് എടുത്തത് താനാണ്. ഇത് പറയുന്നത് ഏതെങ്കിലും തരത്തിലുള്ള അവകാശവാദത്തിന് അല്ല. ശബരിമലയിൽ എ ഐ സി സി നിലപാടും ഇപ്പോൾ വിശ്വാസികൾക്ക് അനുകൂലമാണെന്നും സുധാകരൻ പറഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *