Kerala

ബിജെപി അധികാരത്തില്‍ വന്നാല്‍ ദേവസ്വം ബോർഡ് പിരിച്ചുവിടും; കെ സുരേന്ദ്രൻ

കോഴിക്കോട്: ശബരിമല യുവതി പ്രവേശനുമായി ബന്ധപ്പെട്ട പ്രക്ഷോഭ കാലത്ത് വിശ്വാസികള്‍ക്കെതിരേ പോലീസ് എടുത്ത എല്ലാ കേസുകളും പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ ഇടതു-വലതു മുന്നണികൾ പരമ്പരാഗത നിലപാടില്‍ മാറ്റം വരുത്തുകയാണ്. ശബരിമല വിഷയത്തില്‍ നിലപാട് മാറ്റിയെന്ന് പറയുന്നവര്‍ അത് പരസ്യമാക്കണമെന്നും സുരേന്ദ്രന്‍ കോഴിക്കോട്ട് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥനത്ത് ബിജെപി അധികാരത്തില്‍ വന്നാല്‍ എല്ലാ ദേവസ്വം ബോര്‍ഡുകളും ആദ്യം തന്നെ പിരിച്ചുവിടുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.ക്ഷേത്രങ്ങളുടെ ഭരണത്തിൽ നിന്ന് രാഷ്ട്രീയക്കാരെ ഒഴിവാക്കി വിശ്വാസികളെ ഭരണമേല്‍പ്പിക്കും. സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ തകരുന്നതിന്റെ പ്രധാനകാരണം സര്‍ക്കാരിന്റെ അധീനതയില്‍ കൊണ്ടുവരാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന നീക്കങ്ങളാണെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *