Kerala

എറണാകുളത്ത് സ്പീ​ക്ക​ർ​ക്കെ​തി​രേ യൂത്ത് കോൺഗ്രസിന്റെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം

കൊ​ച്ചി:കേരള നിയമസഭാ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​നെ​തി​രേ ക​രി​ങ്കൊ​ടി പ്രതിഷേധം.കൊ​ച്ചി​യി​ൽ വെച്ചാണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി വീ​ശി പ്ര​തി​ഷേ​ധിച്ചത്.സ്വ​ർ​ണ ക​ട​ത്തു​കാ​ർ​ക്ക് ഒ​ത്താ​ശ ചെ​യ്ത സ്പീ​ക്ക​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു യൂത്ത് കോൺഗ്രസ് പ്ര​തി​ഷേ​ധം.

റോ​ട്ട​റി ക്ല​ബി​ന്‍റെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ശേഷം മ​ട​ങ്ങു​ക​യാ​യി​രു​ന്ന സ്പീ​ക്ക​ർ​ക്ക് നേ​രെ പ്ര​തി​ഷേ​ധ​ക്കാ​ർ കൊ​ടി വീ​ശു​ക​യാ​യി​രു​ന്നു. പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവത്തകരെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *