Kerala

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സ്വാന്തന സ്പർശം;കെകെ ശൈലജ പങ്കെടുക്കുന്ന അദാലത്തില്‍ വന്‍ തിരക്ക്

കണ്ണൂർ: ജില്ലയിലെ തളിപ്പറമ്പിൽ നടക്കുന്ന സ്വാന്തന സ്പർശം അതാലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കാട്ടിപ്പരുത്തി വൻ തിരക്ക്.സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ പങ്കെടുക്കുന്ന സ്വാന്തന സ്പർശം അദാലത്തിലാണ് ഗുരുതര വീഴ്ച്ച സംഭവിച്ചത്.കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആളുകൾ കൂട്ടത്തോടെ എത്തിയത് നിയന്ത്രിക്കാൻ പൊലീസിനും സാധിച്ചില്ല. പരിപാടിയുടെ സംഘാടനത്തിലെ പിഴവ് മൂലം അതാലത്തിൽ വൻ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്.

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കെ സർക്കാരിന്റെ പരാതി പരിഹാര അദാലത്തിൽ ആളുകൾ കൂട്ടമായി എത്തുന്നതിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിമർശങ്ങൾ ഉയര്ന്നിരുന്നു .എന്നിട്ടും സർക്കാർ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ല എന്നതിന് തെളിവാണ് ഇന്നത്തെ തളിപ്പറമ്പിലെ അതാലത്ത്.

രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടിയിലേക്ക് ജനം ഒഴുകിയെത്തി.പരാതിയുമായി എത്തിയ പലരും മാസ്ക് ധരിച്ചിട്ടില്ല, സാമൂഹിക അകലം പാലിച്ചിട്ടില്ല.ആൾക്കൂട്ടം നിയന്ത്രിക്കുന്നതിൽ പോലീസും പരാജയപ്പെട്ടു.പറഞ്ഞ സമയത്തിൽ നിന്ന് അദാലത്ത് തുടങ്ങാൻ വൈകിയത് നേരിയ വാക്ക് തറക്കത്തിന് ഇടയാക്കി.അര മണിക്കൂർ സമസിച്ചാണ് അതാലത്ത് തുടങ്ങിയത്. കൗണ്ടറുകൾ പൂർണമായും സജ്ജമാക്കാത്തതാണ് തിരക്കിന് ഇടയാക്കിയത്. ‘അതാലത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയെ കൂടാതെ മന്ത്രി ഇ പി ജയരാജനും പങ്കെടുക്കുന്നുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *