Kerala

തദ്ദേശ തിരഞ്ഞെടുപ്പ്;എറണാകുളത്ത് കെട്ടിവച്ച പണം നഷ്ടമായത് 3619 പേർക്ക്,എണ്ണൂറോളം പേർ മുന്നണി സ്ഥാനാർഥികൾ

എറണാകുളം: ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കെട്ടിവെച്ച പണം നഷ്‌ടമായത് 3619 പേർക്ക്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ മത്സരിച്ചത് 7,179 സ്ഥാനാർഥികളാണ്. ഇവരിൽ 3,560 പേർക്ക് ജാമ്യസംഖ്യ തിരിച്ചു കിട്ടാനുള്ള വോട്ടുകൾ നേടാനായി. ഇവരിൽ 2,045 പേർ വിജയികളുമാണ്.എന്നാൽ ജാമ്യ സംഖ്യ നഷ്ടപ്പെട്ടവരിൽ എണ്ണൂറോളം പേർ പ്രമുഖ മുന്നണികളുടെ സ്ഥാനാർഥികളാണ്.

തിരഞ്ഞെടുപ്പിൽ പോൾ ചെയ്തതിന്റെ ആറിലൊന്ന് വോട്ടുകൾ ലഭിച്ചാൽ മാത്രമേ കെട്ടിവച്ച പണം മടക്കി ലഭിക്കു.എത്ത്രത്തിൽ വോട്ട് ലഭിക്കുന്നവർ വരണാധികാരികൾക്ക് അപേക്ഷ നൽകണം.ജില്ലയിൽ ഗ്രാമ പഞ്ചായത്തുകളിൽ 1,338 വാർഡുകളിലേക്ക് മത്സരിച്ച 4,690 സ്ഥാനാർഥികളിൽ 2,020 പേർക്കാണു ജാമ്യ സംഖ്യ മടക്കി ലഭിക്കാനുള്ള വോട്ട് ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളിൽ 185 വാർഡുകളിലേക്ക് മത്സരിച്ച 570 പേരിൽ 320 പേർക്ക് ജാമ്യ സംഖ്യ തിരികെ ലഭിക്കും. ജില്ലാ പഞ്ചായത്തിലെ 27 ഡിവിഷനുകളിലേക്ക് മത്സരിച്ച 105 പേരിൽ 57 പേർക്ക് പണം മടക്കി കിട്ടും.

വാർത്തകളിൽ ഇടം പിടിച്ചിരുന്ന കൊച്ചി കോർപറേഷൻ തിരഞ്ഞെടുപ്പിൽ 74 ഡിവിഷനിലേക്ക് മത്സരിച്ച 400 സ്ഥാനാർഥികളിൽ 260 പേർക്ക് നഗരസഭകളിൽ 421 വാർഡുകളിലേക്കു മത്സരിച്ച 1,414 പേരിൽ 903 പേർക്കുമാണു ജാമ്യ സംഖ്യക്കുള്ള വോട്ടു ലഭിച്ചത്.എന്നാൽ കെട്ടിവച്ച പണം ലഭിക്കാൻ അർഹതയുള്ളവരിൽ മൂന്നിലൊന്നു പോലും ഇതുവരെയും പണം തിരികെ കിട്ടാനുള്ള അപേക്ഷ വരണാധികാരിക്ക് സമർപ്പിച്ചിട്ടില്ല. ജില്ലാ പഞ്ചായത്തിലേക്കും കോർപറേഷനിലേക്കും 3,000 രൂപ വീതവും നഗരസഭകളിലേക്കും ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 2,000 രൂപയും ഗ്രാമ പഞ്ചായത്തുകളിലേക്ക് 1,000 രൂപയുമാണ് സ്ഥാനാർത്ഥികൾ കെട്ടിവെച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *