Kerala

സീറ്റ് ലഭിച്ചാൽ മത്സരിക്കും;നടൻ കൃഷ്ണകുമാർ ബിജെപി അം​ഗത്വം സ്വീകരിച്ചു

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാര്‍ ബിജെപി അംഗത്വം സ്വീകരിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയില്‍നിന്നാണ് കൃഷ്ണകുമാര്‍ അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് കൃഷ്ണകുമാറിന്റെ പാർട്ടി പ്രവേശം.

നഡ്ഡയില്‍ നിന്ന് അംഗത്വം സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. അധികാര സ്ഥാനത്തു നിന്ന് മാറി നില്‍ക്കില്ല. ജന സേവനത്തിന് പദവികള്‍ സഹായകമാണ്, നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചാൽ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *