Kerala

എറണാകുളത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; ജില്ലയിൽ പ്രതിരോധം ശക്തമാക്കി

എറണാകുളം ജില്ലയിൽ കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.കോവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പാക്കാൻ കൂടുതൽ സെക്ടറൽ മജിസ്ട്രേട്ടുമാരെ ജില്ലയിൽ വിന്യസിച്ചു.കൂടാതെ ജില്ലയിൽ പോലീസും പരിശോധന ശക്തമാക്കി. നഗരസഭകളിലെ പത്ത് വാർഡുകൾക്ക് ഒരു സെക്ടറൽ മജിസ്ട്രേട്ട്‌ എന്ന നിലയിലാണ് പുതിയ നിയമനം. ​കോവിഡ് വ്യാപനം അനിയന്ത്രിതമായ സാഹചര്യത്തിലാണ് നടപടി.

പഞ്ചായത്തുതല പരിശോധനകൾക്കും സെക്ടറൽ മജിസ്ട്രേട്ടുമാരെ ചുമതലപ്പെടുത്തി. ആരോഗ്യവകുപ്പ്, പോലീസ്, തദ്ദേശവകുപ്പ്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ നേതൃത്വത്തിലാണ് ജില്ലയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ആളുകൾ കൂടുന്ന പ്രദേശങ്ങൾ, കടകൾ, വിവാഹ ചടങ്ങുകൾ, മരണാനന്തര ചടങ്ങുകൾ എന്നിവ നടക്കുന്നയിടങ്ങൾ, യോഗങ്ങൾ, ഉത്സവങ്ങൾ എന്നിവിടങ്ങളിലാണ് സെക്ടറൽ മജിസ്ട്രേട്ടുമാർ പരിശോധന കർശനമാക്കുന്നത്. സാമൂഹ്യ അകലം പാലിക്കാതിരിക്കുക,മാസ്ക് ശരിയായ രീതിയിൽ ധരിക്കാതിരിക്കുക തുടങ്ങിയ ലംഘനങ്ങൾ നടത്തുന്നവർക്കെതിര നടപടികൾ സ്വീകരിക്കും.

കൂടാതെ ജില്ലയിൽ കോവിഡ് രോഗവ്യാപനം തടയുന്നതിന് ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ജില്ലാതല നോഡൽ ഓഫീസർമാരുടെ യോഗവും ചേർന്നിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *