Kerala

‘കനകസിംഹാസനത്തിലിരിക്കുന്നത് കനകനോ ശുംഭനോ ശുനകനോ …’; വിജയരാ​ഘവനെ പരിഹസിച്ച് കെ സുധാകരൻ എംപി

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാ​ഘവനെ പരിഹസിച്ച് കോൺഗ്രസ് നേതാവും കണ്ണൂ‍ർ എം.പിയുമായ കെ.സുധാകരൻ.വിജയരാഘവൻ അലങ്കരിക്കുന്ന സ്ഥാനത്തെ അപമാനിക്കാൻ തനിക്ക് താൽപര്യമില്ലെന്നും എന്നാൽ കനക സിംഹാസനത്തിൽ ഇരിക്കുന്നവൻ കനകനോ ശുംഭനോ ശുനകനോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്നും കെ.സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

യുഡിഎഫ് ഘടകകക്ഷി നേതാക്കളുടെ വീടുകൾ കോൺ​ഗ്രസ് നേതാക്കൾ സന്ദ‍ർശിക്കുന്നതിൽ കുഴപ്പം ഇല്ലെന്നും അതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. പാണക്കാടേക്ക് ഇനിയും കോൺഗ്രസ് നേതാക്കൾ പോകുമെന്നും ച‍ർച്ച നടത്തുമെന്നും കെ.സുധാകരൻ പറഞ്ഞു.

സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിലെന്ന പോലെ നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎം – ബിജെപി കൂട്ടുകെട്ടുണ്ടാവും. അതിനുള്ള ചർച്ചകൾ അണിയറയിൽ ആരംഭിച്ചിട്ടുണ്ടെന്നും കെ.സുധാകരൻ പറഞ്ഞു. .

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *