Kerala

കുരുക്ക് മുറുകുന്നു;ഡോളർ കടത്ത് കേസിൽ സ്പീക്കർ ശ്രീരാമകൃഷ്ണനെ അടുത്തയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യും

നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ കുരുക്ക് മുറുക്കി കസ്റ്റംസ്. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ ശ്രീരാമകൃഷ്ണനെ അടുത്തയാഴ്ച ചോദ്യം ചെയ്യും. അദ്ദേഹത്തെ നോട്ടീസ് നൽകാതെ അനൗദ്യോഗികമായി വിളിച്ചുവരുത്തി മൊഴിയെടുക്കുകയാകും ചെയ്യുകയെന്നാണ് ലഭിക്കുന്ന വിവരം.

സ്പീക്കർ പി ശ്രീരാമകൃഷ്ണനിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം അദ്ദേഹത്തിന് എതിരെ പ്രതികൾ നൽകിയ മൊഴിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ നടപടികളുമായി മുന്നോട്ട് പോകാനാണ് കസ്റ്റംസിന്റെ തീരുമാനം. സ്പീക്കറോട് ചോദിക്കാനായുള്ള ചോദ്യാവലിയടക്കം തയ്യാറാക്കിക്കഴിഞ്ഞു.

കേസിൽ പിടിയിലായ പ്രതികളുടെ മൊഴി ഗൾഫ് വിദ്യാഭ്യാസ മേഖലയിൽ സ്പീക്കർക്ക് നിക്ഷേപമുണ്ടെന്നാണ്. കേസിൽ സ്പീക്കറുടെ സുഹൃത്ത് നാസ് അബ്ദുള്ളയെ കസ്റ്റംസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. നാസിന്റെ പേരിലുള്ള സിം സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു.കൂടാതെ ഈ സിമ്മിലൂടെ സ്പീക്കർ പ്രതികളെ വിളിച്ചിരുന്നെന്നും കസ്റ്റംസ് കണ്ടെത്തി.എന്നാൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി നടത്തിയ കള്ളക്കടത്ത് കണ്ടെത്തിയ ശേഷം ഈ സിം ഉപയോഗിച്ചിട്ടില്ലെന്നും ഇതിൽ ദുരൂഹത നിലനിൽക്കുന്നതാണ് കസ്റ്റംസ് പറയുന്നു.

ജയിലിൽ വെച്ച് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നൽകിയ മൊഴിയിൽ ഭരണഘടനാപദവി വഹിക്കുന്നവർക്കും പങ്കുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. കൂടാതെ കേസിലെ മറ്റൊരു പ്രതിയായ സരിത്തിന്റെ മൊഴിയെടുത്തപ്പോഴും സമാനമായ വിവരങ്ങളാണ് കസ്റ്റംസിന് ലഭിച്ചത്.ഇഇഇ വിവരങ്ങൾ കസ്റ്റംസ് രഹസ്യമൊഴിയായി രേഖപ്പെടുത്തി.ഇവർ ഇരുവരും നൽകിയ ഈ മൊഴികളാണ് സ്പീക്കർക്കെതിരെ നിർണായകമായി മാറിയിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *