തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല നടത്താന്‍ തീരുമാനം.ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കി ചടങ്ങുകള്‍ ആചാരപരമായി നടത്തും.ക്ഷേത്രപരിസരത്തെ കോര്പ്പറേഷന് വാര്‍ഡുകള്‍ മാത്രമായിരിക്കും ഇത്തവണ ഉത്സവമേഖലയായി പ്രഖ്യാപിക്കുന്നത്.
വിളക്കുകെട്ട്, താലപ്പൊലി,കുത്തിയോട്ടം തുടങ്ങിയ ചടങ്ങുകള്‍ ഒഴിവാക്കുവാനും തീരുമാനമായി. ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തും.ക്ഷേത്ര കോമ്പൗണ്ടിലേക്കുള്ള പ്രവേശനം ശബരിമല മാതൃകയില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെയായിരിക്കും.
പരമാവധി എത്ര പേരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കാം എന്നത് സംബന്ധിച്ച് പിന്നീട് തീരുമാനം ഉണ്ടാകും.മുൻ വർഷങ്ങളിലേത് പോലെ പൊതുനിരത്തുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാന്‍ അനുവദിക്കില്ല. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.