കൊച്ചി:ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും ഉത്തമമാണ് സൈക്ലിങ്.ഇതിന്റെ പ്രസക്തി വിളിച്ചോതി കൊച്ചിയിൽ മെട്രോ സൈക്ളത്തോണ്‍ സംഘടിപ്പിച്ചു.ഈ കോവിഡ് മഹാമാരികാലത്തും ആരോഗ്യസംരക്ഷണത്തിന്റെ പ്രസക്തി ഓര്‍മിപ്പിച്ചുകൊണ്ടാണ് സൈക്ളത്തോണ്‍ നടത്തിയത്.കൊച്ചി മേയര്‍ എം.അനില്‍കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തതോടെ സൈക്ളത്തോണിന് തുടക്കമായി.’ഹെല്‍ത്തി മൊബിലിറ്റി ഫോര്‍ ഹെല്‍ത്തി ലൈഫ്’ എന്ന ആഹ്വാനവുമായി സൈക്ളത്തോണ്‍ സംഘടിപ്പിച്ചിരിക്കുന്നത്.മെട്രോ സൈക്ളത്തോണില് ഇരുന്നൂറോളം പേര് പങ്കെടുത്തു. 11.9 കിലോമീറ്റര്‍ സൈക്ളത്തോണ്‍ ആണ് സംഘടിപ്പിച്ചത്.
കൊച്ചിന് സ്മാര്‍ട് മിഷന് ലിമിറ്റഡും കൊച്ചി മെട്രോ റയിലും ചേർന്നാണ് സൈക്ളത്തോണ്‍ സംഘടിപ്പിച്ചത്. എറണാകുളം എം പി ഹൈബി ഈഡനും സൈക്ളത്തോണില് പങ്കാളിയായി.സൈക്ളത്തോണിനോട് അനുബന്ധിച്ച് നടന്ന ഉദ്ഘാടന ചടങ്ങില്‍ മലയാളികളുടെ പ്രിയ നടൻ ഉണ്ണി മുകുന്ദൻ പ്രതിജ്ഞ ചൊല്ലിനൽകി.ചടങ്ങിൽ എം.എല്‍.എമാരായ ടി.ജെ.വിനോദ്, പി.ടി.തോമസ് തുടങ്ങിയവർ പങ്കെടുത്തു.