Kerala

തലസ്ഥാന കളക്ടറുടെ പരാതി പരിഹാര അദാലത്ത്:ആറു മാസത്തിനിടെ തീർപ്പാക്കിയത് 1,539 അപേക്ഷകൾ

സർക്കാർ സേവനങ്ങൾ പൊതു ജനങ്ങളുടെ സമീപത്തെത്തിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്തിലൂടെ ആറു മാസത്തിനിടെ 1,523 അപേക്ഷകൾ തീർപ്പാക്കിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. കോവിഡ് – 19 ന്റെ പശ്ചാത്തലത്തിൽ ജനങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കി ഓൺലൈൻ മുഖേനയാണു പരാതികൾ സ്വീകരിച്ചതും പരിഹാരം കണ്ടതും.

ജില്ലയിലെ ആറു താലൂക്കുകളിൽ 13 അദാലത്തുകൾ ആറു മാസത്തിനിടെ സംഘടിപ്പിച്ചു. ലൈഫ് മിഷൻ, റവന്യൂ, വൈദ്യുതി, റേഷൻ എന്നിവ സംബന്ധിച്ച അപേക്ഷകളായിരുന്നു ലഭിച്ചവയിലേറെയും. ആകെ 1,888 അപേക്ഷകൾ അദാലത്തുകളിൽ ലഭിച്ചു. 1,454 പേരെ ഓൺലൈൻ മുഖേന നേരിൽ കേട്ടു.

സർക്കാരിന്റെ വിവിധ വകുപ്പുകളുടേയും സ്ഥാപനങ്ങളുടേയും ജില്ലാ ഓഫിസുകളെ ഉൾപ്പെടുത്തി നടത്തുന്ന അദാലത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഓൺലൈൻ മുഖേനയോ നേരിട്ടോ ഹാജരായാണു പരാതികൾ തീർപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. പരിഹാരത്തിനു കൂടുതൽ സമയം ആവശ്യമുള്ള അപേക്ഷകളിൽ നിശ്ചിത സമയത്തിനുള്ളിൽ തീരുമാനമെടുക്കാനുള്ള നിർദേശങ്ങളും നൽകാറുണ്ടെന്നു കളക്ടർ പറഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *