Kerala

ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചു;കൊച്ചിയിൽ 17 കാരന് ക്രൂരമര്‍ദ്ദനം,പ്രതികൾ പിടിയിൽ

കൊച്ചി: മയക്കുമരുന്ന് ഉപയോഗം വീട്ടില്‍ അറിയിച്ചതിന് കൊച്ചിയിൽ 17 കാരന് സുഹൃത്തുകളുടെ ക്രൂരമര്‍ദ്ദനം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപമാണ് 17 വയസുകാരന് സുഹൃത്തുകളുടെ ആക്രമത്തിന് ഇരയാകേണ്ടി വന്നത്.സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ലഹരിമരുന്ന് ഉപയോഗിച്ചത് വീട്ടില്‍ അറിയിച്ചതാണ് പ്രകോപന കാരണമായത്.ഏഴുപേര്‍ ചുറ്റും നിന്ന് കുട്ടിയെ മർദിക്കുകയായിരുന്നു.കൂട്ടത്തിലൊരാള്‍ അവനെ നിര്‍ത്താതെ അടിക്കെന്ന് പറയുന്നതും ദൃശ്യങ്ങളിലുണ്.

അതിക്രൂരമായ മർദ്ദനത്തിന് ഇരയായി അവശനിലയിലായ കുട്ടിയെ സംഘം ഡാന്‍സ് കളിപ്പിക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ് കുഴഞ്ഞുവീണ കുട്ടിയെ മെറ്റലിന് മുകളില്‍ മുട്ടുകാലില്‍ നിര്‍ത്തുകയും ചെയ്തു. ഈ ക്രൂരത സംഘത്തിലൊരാള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.

ഈ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് കളമശ്ശേരി ഗ്ലാസ് കോളനിയില്‍ നടന്ന കൊടും ക്രൂരത പുറംലോകം അറിയുന്നത്. മൊബൈലിൽ പകർത്തിയ വീഡിയോ സംഘം ഡിലീറ്റ് ചെയ്‌തെങ്കിലും മർദ്ദനത്തിന് ഇരയായ കുട്ടിയുടെ സഹോദരൻ ദൃശ്യങ്ങൾ വീണ്ടെടുത്ത്.സംഭവത്തിൽ കേസെടുത്ത പോലീസ് കുട്ടിയെ മർദിച്ച ഏഴുപേരെയും കസ്റ്റഡിയിലെടുത്തു.പ്രതികള്‍ പ്രായപൂര്‍ത്തി ആകാത്തവരായതിനാല്‍ തുടര്‍നടപടികള്‍ക്കായി ശിശുക്ഷേമ സമിതിക്ക് റിപ്പോര്‍ട്ട് ചെയ്യും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *