Kerala

സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം;ഗൃഹസമ്പര്‍ക്കം നാളെ മുതല്‍ ആരംഭിക്കുമെന്ന് വിജയരാഘവന്‍

തിരുവനന്തപുരം:കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് സിപിഎം. ഇതിന്റെ ഭാഗമായി നാളെ മുതൽ സംസ്ഥാനത്ത് സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടികള്‍ ആരംഭിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ അറിയിച്ചു.ഈ മാസം 31 വരെയാണ് സിപിഎമ്മിന്റെ ഗൃഹന്ദര്‍ശനം.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ വിജയരാഘവന്‍. ഇടതു സർക്കാരിന്റെ ഭരണ തുടർച്ച ജനങ്ങൾ ആഗ്രഹിക്കുന്നതായും വിജയരാഘവന്‍ അവകാശപ്പെട്ടു

ഗൃഹ സന്ദർശനത്തിന്റെ ഭാഗമായി സംസ്ഥനത്തെ എല്ലാ വീടുകളും സന്ദര്‍ശിക്കും. ജനങ്ങളില്‍ നിന്ന് കേള്‍ക്കുക, ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് ലക്ഷ്യം. ഭാവിയില്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളുടെ ആശയങ്ങള്‍ സ്വരൂപിക്കുന്ന ആശയവിനിമയം സിപിഎം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *