Kerala

പെൺകുട്ടിയെ കാഴ്ചവെക്കാൻ കൂട്ടുനിന്നു;പാണ്ടിക്കാട് പീഡനത്തിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിൽ,ആകെ പിടിയിലായത് 27 പേർ

പാണ്ടിക്കാട്: മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് 17 വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവതി അടക്കം മൂന്ന് പ്രതികൾ കൂടി പിടിയിൽ . വെട്ടിക്കാട്ടിരി സ്വദേശി സാദിഖ് (47),പാണ്ടിക്കാട് സ്വദേശിനി പി രഹ്ന (21) സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയെത്താത്ത ഒരു യുവാവ് എന്നിവരാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്.

രഹ്നയുടെ പെൺകുട്ടിയെ പലർക്കും കാഴ്ചവെക്കാൻ കൂട്ടുനിന്നതാണ് ഇവർക്കെതിരെ എടുത്തിരിക്കുന്ന കേസ്. യുവതിയെ പാണ്ടിക്കാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഭർത്താവ് മുജീബ് റഹ്മാനും, പിതാവ് സമീർ ബാബുവും കേസിൽ നേരത്തെ പിടിയിലായിരുന്നു. ഇതിൽ മുജീബ് റഹ്മാൻ ഇപ്പോഴും റിമാൻഡിൽ കഴിയുകയാണ്.

കേസിലെ പെൺകുട്ടിക്കൊപ്പം അടുപ്പം സ്ഥാപിക്കാൻ ശ്രമിച്ച മറ്റ് ചിലരെ കൂടി യുവതിയും ഭർത്താവും സഹായിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ പീഡനക്കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 27 ആയി. ഇതിൽ 19 പേരും പാണ്ടിക്കാട് സ്റ്റേഷനിൽ തന്നെയാണ് പിടിയിലായത്. കേസിൽ ഇനി 17 ഓളം പേർ ഇനിയും പിടിയിലാവാനുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *