Kerala

തിരുവല്ലയില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി 2 മരണം;നിരവധിപേർക്ക് പരിക്ക്

പത്തനംതിട്ട: തിരുവല്ല പെരുന്തുരുത്തിയിൽ നിയന്ത്രണം നഷ്ടപ്പെട്ട് കെഎസ്ആർടിസി ബസ് സ്‌കൂട്ടറിൽ ഇടിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറി അപകടം.അപകടത്തിൽ രണ്ടുപേർ മരിച്ചു.കൂടാതെ അപകടത്തിൽ പതിനെട്ട് പേർക്ക് പരിക്കേറ്റു.

ഇന്ന് വൈകീട്ട് നാലുമണിയോടെ അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട് ബസ് എംസി റോഡിൽ പെരുന്തുരുത്തിൽ വെച്ച് തൊട്ടുമുന്നലിലുള്ള സ്കൂട്ടറിൽ ഇടിച്ചശേഷം കടയിലേക്ക് ഇടിച്ച് കയറുകയിരുന്നു. അപകടത്തിൽ പരിക്ക് പറ്റിയ 14 പേരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും നാല് പേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ചങ്ങനാശേരിയിൽ നിന്ന് തിരുവല്ല ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും സംയുക്തമായാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *