Kerala

കണ്ണൂർ ജില്ലയില്‍ 312 പേര്‍ക്ക് കൂടി കോവിഡ്; 288 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ:ജില്ലയില്‍ ഇന്ന് 312 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 288 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. എട്ട് പേർ വിദേശത്തു നിന്ന് എത്തിയവരും അഞ്ച് പേർ ഇതര സംസ്ഥാനത്തു നിന്ന് എത്തിയവരും 11 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 44811 ആയി. ഇവരില്‍ 173 പേര്‍ വെള്ളിയാഴ്ച (ജനുവരി 22) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 41084 ആയി. 243 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2886 പേര്‍ ചികില്‍സയിലാണ്.വീടുകളില്‍ ചികിത്സയിലുള്ളത് 2579 പേര്‍.ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2579 പേര്‍ വീടുകളിലും ബാക്കി 307 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 13694 പേര്‍ കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13694 പേരാണ്. ഇതില്‍ 13207 പേര്‍ വീടുകളിലും 487 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.പരിശോധന ജില്ലയില്‍ നിന്ന് ഇതുവരെ 454086 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 453533എണ്ണത്തിന്റെ ഫലം വന്നു. 553 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *