Kerala

കുട്ടിക്ക് അമ്മ ചില മരുന്നുകള്‍ നല്‍കി;കടയ്ക്കാവൂര്‍ പോക്സോ കേസിൽ യുവതിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

എറണാകുളം:കടയ്ക്കാവൂരില്‍ പോക്സോ കേസിൽ പ്രതിയായ അമ്മയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ കോടതിയിൽ.കുട്ടി നൽകിയ മൊഴിയില്‍ കഴമ്പുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.പ്രതിയായ യുവതിയുടെ മൊബൈല്‍ഫോണില്‍ നിന്നും നിര്‍ണായക തെളിവ് ലഭിച്ചു എന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

മൊഴി നൽകിയ കുട്ടിക്ക് അമ്മ ചില മരുന്നുകള്‍ നല്‍കിയിരുന്നു.ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഈ മരുന്നുകള്‍ കണ്ടെത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയിൽ അറിയിച്ചു.ഇത് കുടുംബ പ്രശ്‌നം മാത്രമല്ലെന്നും ഈ കേസിന് അതിനപ്പുറം മാനങ്ങളുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കേസ് ഡയറി പരിശോധിച്ചാല്‍ ഇക്കാര്യം കോടതിക്കും വ്യക്തമാകുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ഇതിനേത്തുടര്‍ന്ന് കേസ് ഡയറി ഇന്നു തന്നെ ഹാജരാക്കണമെന്ന് ഹൈക്കോടതി പ്രോസിക്യൂഷന് നിർദേശം നൽകി. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനാൽ പ്രതിയായ അമ്മയ്ക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

അതേസമയം, മാതൃത്വത്തെ അവഹേളിക്കുന്ന കേസാണിതെന്ന് യുവതിയുടെ അഭിഭാഷന്‍ പറഞ്ഞു. ജീവനാംശം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിനെതിരെ ആറ്റിങ്ങല്‍ കോടതിയില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ മൂന്നുമക്കളെ പിടിച്ചുകൊണ്ടുപോയതെന്നും യുവതി അറിയിച്ചു.

കല്യാണം കഴിഞ്ഞപ്പോള്‍ മുതല്‍ തന്നെ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു.ഭര്‍ത്താവിന്റെ കൂടെ ഉള്ള സ്ത്രി ബ്രെയിന്‍വാഷ് ചെയ്താണ് കുട്ടികളെ അമ്മയ്‌ക്കെതിരെ തിരിച്ചതെന്നും യുവതിയുടെ അഭിഭാഷന്‍ ആരോപിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *