Kerala

ജീവൻകയ്യിൽ പിടിച്ച് നരകയാത്ര;മോചനമില്ലാതെ കോട്ടുവള്ളിയിലെ 8 കുടുംബങ്ങള്‍

കൊച്ചി:ജീവൻ കയ്യിൽ പിടിച്ച് കുഞ്ഞൻ പാലത്തിലൂടെയുള്ള ദുരിത യാത്ര.പറഞ്ഞുവരുന്നത് എറണാകുളം ജില്ലയിൽ പറവൂര്‍ കോട്ടുവള്ളിയിലെ എട്ടുകുടുംബങ്ങളുടെ ദുരിത കഥയാണ്.പറവൂരിലും പരിസര പ്രദേശങ്ങളിലും വികസന പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുമ്പോഴും നടക്കാൻ പോലും വഴിയില്ലാതെ നരകിക്കുകയാണ് ഈ എട്ടുകുടുംബങ്ങള്‍.വേലിയേറ്റം കൂടി വരുന്നതോടെ ഈ പ്രദേശം മുഴുവനായി വെള്ളക്കെട്ടിലാണ്.

കോണ്‍ക്രീറ്റ് പോസ്റ്റുകള്‍ കൊണ്ടുണ്ടാക്കിയ ഈ കുഞ്ഞന്‍ പാലത്തിലൂടെ സർവ്വ ദൈവങ്ങളെയും വിളിച്ചാണ് ഇവരുടെ യാത്ര.മറ്റുമാർഗങ്ങൾ ഇല്ലാത്തതിനാലാണ് കുടുംബങ്ങൾ ഈ വഴിയിലൂടെ പോകുന്നത്.വഴിക്ക് ചുറ്റും ഏഴടിയോളം ആഴമുള്ള ചെമ്മീന്‍കെട്ടാണ്.ഒന്നു കാല് വഴുതിയാൽ അപകടം ഉറപ്പാണ്. കോട്ടുവള്ളി പഞ്ചായത്തിലും ചെമ്മീന്‍ കെട്ടിന്റെ ഉടമസ്ഥരോടും പലതവണ മാറി മാറി ആവശ്യമുന്നയിച്ചിട്ടും ഫലമുണ്ടായില്ല.പലതും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങി.ഇതുവഴി വഴി നിർമിക്കാനായി അനുമതിയുണ്ട്.എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല അമീപനം ഉണ്ടാകുന്നില്ലെന്ന് ഇവിടെ ഉള്ളവർ പറയുന്നു.വഴി പ്രശ്നത്തിൽ അനുകൂല സമീപനം അധികൃതരിൽ നിന്നുണ്ടായില്ലെങ്കിൽ പഞ്ചായത്തിനുമുന്നില്‍ സമരം ആരംഭിക്കാനൊരുങ്ങുകയാണ് ഈ 8 കുടുംബങ്ങൾ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *