Kerala

തനിക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങൾ ജനാധിപത്യത്തിന് നിരക്കാത്തത്:പ്രതികരണവുമായി കെ.ബി ഗണേഷ് കുമാർ

കൊല്ലം: തനിക്ക് നേരെ കോൺഗ്രസ് നടത്തുന്ന അക്രമങ്ങൾ ജനാധിപത്യത്തിന് നിരക്കാത്തതെന്ന് എംഎൽഎ കെ ബി ഗണേഷ് കുമാർ . അക്രമത്തിൽ നിന്നും കോൺഗ്രസ് പ്രവർത്തകരെ പിൻ തിരിപ്പിക്കാൻ നേതാക്കൾ തയ്യാറാകണം.എപ്പോൾ നടക്കുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരവേലകളാണെന്നും ഗണേഷ് കുമാർ പ്രതികരിച്ചു. യുഡിഎഫിൽ നിന്നും പോന്നതിന്റെ വൈരാഗ്യം തീർക്കുകയാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

എംഎൽഎ ഗണേഷ് കുമാറിൻറെ വീട്ടിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അകാരണമായി മർദ്ദിച്ചു എന്ന് ആരോപിച്ചാണ് ഇന്ന് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.പത്തനാപുരം പഞ്ചായത്തിൽ ഹർത്താൽ തുടങ്ങി. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *