കോഴിക്കോട്:കെപിസിസി നേതൃത്വത്തിനെതിരെ ഒളിയമ്പുമായി കെ മുരളീധരന് എംപി. വടകരയിലെ 7 അസംബ്ലികൾക്ക് പുറമെ മറ്റെവിടെയും നിയമസഭ തെരഞ്ഞെടുപ്പിൽ പ്രചരണത്തിന് ഇറങ്ങില്ലെന്നും മുരളിധരൻ വ്യക്തമാക്കി.
പുനഃസംഘടനയെക്കുറിച്ച് പറയേണ്ടതെല്ലാം കോൺഗ്രസ് പാര്‍ട്ടിക്കുള്ളിൽ പറഞ്ഞിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാകുന്ന ജയപരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വത്തിനെന്നും പാർട്ടി ചുമതലകൾ ഏറ്റെടുക്കില്ലെന്നും അദ്ധേഹം പറഞ്ഞു.കൂട്ടായി മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പലവട്ടം സംസാരിച്ച് കഴിഞ്ഞു. വടകര സീറ്റിൽ എന്ത് ചെയ്യണമെന്ന് മുന്നണി നേതൃത്വം തീരുമാനിക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.