Kerala

എംഎല്‍എയും പോലീസും നോക്കിനിൽക്കെ പിഎ മര്‍ദ്ദിച്ചു;പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

കൊല്ലം: കൊല്ലത്ത് എംഎല്‍എ കെ ബി ഗണേഷ് കുമാറിനെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നടുറോഡില്‍ തല്ലിച്ചതച്ചതായി പരാതി.പോലീസും എം.എല്‍.എയും നോക്കിനില്‍ക്കെയായിരുന്നു മര്‍ദനം. എന്നാൽ പൊലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായും മര്‍ദിച്ച പ്രദീപിനെ അറസ്റ്റ് ചെയ്തില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

സംഭവം നടന്നത് കൊല്ലം കുന്നിക്കോട്ടായിരുന്നു. പ്രദേശത്തെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് പഞ്ചായത്ത് അംഗത്തെ ക്ഷണിക്കാത്തതിനായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത കുന്നിക്കോട് പൊലീസ് മര്‍ദിച്ചവരെ പിടികൂടിയില്ലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.പ്രവത്തകരെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിക്കെതിരെ കുന്നിക്കോട് പൊലീസ് സ്‌റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *