Kerala

കണ്ണൂര്‍ കോര്‍പ്പറേഷന്‍; സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ തെരെഞ്ഞെടുത്തു

കണ്ണൂര്‍ കോര്‍പ്പറേഷനിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ തിരെഞ്ഞെടുത്തു. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായ ഡെപ്യൂട്ടി മേയര്‍ ഉള്‍പ്പെടെ മൂന്നെണ്ണം ലീഗിനും അഞ്ചെണ്ണം കോണ്‍ഗ്രസിനുമാണ് ലഭിച്ചത്.ഐക്യകണ്ഠേനയാണ് ഏഴ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ തെരെഞ്ഞെടുത്തപ്പോള്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷനെ വോട്ടെടുപ്പിലൂടെയാണ് കണ്ടെത്തിയത്.

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി പി.കെ രാഗേഷ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്ജ്, വിദ്യാഭ്യാസം സുരേഷ് ബാബു എളയാവൂര്‍, പൊതുമരാമത്ത് അഡ്വ. പി. ഇന്ദിര, നഗരാസൂത്രണം സിയാദ് തങ്ങള്‍, നികുതി അപ്പീല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി ഷാഹിന മൊയ്തീനെയും എതിരില്ലാതെ തെരെഞ്ഞെടുത്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് അധ്യക്ഷ സ്ഥാനത്തേക്ക് എല്‍.ഡി.എഫിലെ ഇ.ടി സാവിത്രിയും യു.ഡി.എഫിലെ കെ.ഷമീമ ടീച്ചറുമാണ് മത്സരിച്ചത്. ഷമീമ ടീച്ചര്‍ നാല് വോട്ട് നേടി വിജയിച്ചു. എതിര്‍ സ്ഥാനാര്‍ഥത്ഥിയായ ഇ.ടി സാവിത്രി 3 വോട്ട് നേടി. എ.ഡി.എം ഇ.പി മേഴ്സിയുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ ഹാളില്‍ വെച്ചാണ് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരെ തെരെഞ്ഞെടുത്തത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *