Kerala

ഗാര്‍ഹിക പീഡനം;യുവതിയുടെ പരാതി,ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരേ കേസ്

പയ്യന്നൂര്‍: ഗാര്‍ഹിക പീഡനത്തിനെതിരേ യുവതി കോടതിയില്‍ സമർപ്പിച്ച പരാതിയിൽ നടപടി.പരാതിയെ തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരേ പോലീസ് കേസെടുത്തു. ഭാര്യ നല്‍കിയ പരാതിയിലാണ് കണ്ടങ്കാളിയിലെ സുധീന്ദ്രന്‍, സുധീന്ദ്രന്റെ സഹോദരി, മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരേ പയ്യന്നൂര്‍ പോലിസ് കേസ് രജിസ്റ്റർ ചെയ്തത്.

2018 ജനുവരി 17 നായിരുന്നു ഇരുവരുടെയും വിവാഹം.എന്നാൽ വിവാഹ ശേഷം ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായുമാണ് കണ്ടങ്കാളി സ്വദേശിനിയായ 28കാരിയുടെ പരാതി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *