Kerala

മന്ത്രി കെടി ജലീലിന്റെ വാഹനമിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്;ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്ലം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിന്റെ വാഹനമിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്. കൊട്ടാരക്കര പുത്തൂര്‍ ഏനാത്തുമുക്കില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്.സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്.തുടർന്ന് പരിക്കേറ്റ ഇവരെ മന്ത്രിയുടെ പൈലറ്റ് വാഹനത്തില്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *