Kerala

ആവശ്യത്തിലേറെ ജോലിത്തിരക്കുണ്ട്,അധികം ഷോ വേണ്ട;വനിതാപോലീസിനെ ശിക്ഷിച്ച കൊച്ചി ഡിസിപിക്ക് താക്കീത്

കൊച്ചി; വനിതാ പോലീസ് സ്റ്റേഷനിൽ മഫ്തിയിലെത്തിയ തന്നെ തിരിച്ചറിയാത്തതിന് വനിതാ പൊലീസുകാരിയെ ശിക്ഷിച്ച കൊച്ചി സിറ്റി ഡിസിപിക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. മഫ്തിയിലെത്തിയ മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന കാരണത്താൽ പോലീസ് ഉദ്യോ​ഗസ്ഥയ്ക്ക് രണ്ട് ദിവസത്തെ നിർബന്ധിത ട്രാഫിക്ക് ഡ്യൂട്ടി നൽകിയ നടപടി വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. വിവാദമായിരുന്നു.അതിന് പിന്നാലെയാണ് മേലുദ്യോ​ഗസ്ഥർ ഡിസിപി ഐശ്വര്യ ഡോങ്‌രെ താക്കീതുമായി രംഗത്തെത്തിയത്.

ആവശ്യത്തിൽ അതികം ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളിൽ ചെന്ന് ഇത്തരത്തിലുള്ള പെരുമാറ്റം നടത്തരുതെന്നാണ് ആഭ്യന്തര വകുപ്പിന്റെ മുന്നറിയിപ്പ്. സംഭവം വാർത്തയാകുകയും ഇവർ പ്രതികരിക്കുകയും ചെയ്തത് സംസ്ഥാന സ്പെഷൽ ബ്രാഞ്ച് സർക്കാരിന് പതിവുപോലെ റിപ്പോർട്ടു ചെയ്തിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫിസർ കൂടിയായ ഇവരുടെ നടപടി അതിരു കടന്നതായിപ്പോയി എന്നാണ് മേലുദ്യോഗസ്ഥരുടെയും വിലയിരുത്തൽ.

കഴിഞ്ഞ ഞായറാഴ്ച രാവിലെയോടെയാണ് എറണാകുളം നോർത്തിലെ വനിതാ പോലീസ് സ്റ്റേഷനിലേക്ക് മഫ്തിയിൽ മുഖാവരണം ധരിച്ച് ഡിസിപി ഐശ്വര്യ ഡോങ്‌രെ എത്തിയത്. ആളെ മനസിക്കാൻ കഴിയാത്തതിനാൽ ഡിസിപിയെ പാറാവുനിന്ന വനിതാ പോലീസുകാരി തടഞ്ഞു, കാര്യം തിരക്കി. ആളെ മനസ്സിലായതും അകത്തേക്ക് കടത്തിവിടുകയും ചെയ്തു. എന്നാൽ, തന്നെ തടഞ്ഞതിൽ പോലീസുകാരിയോട് ഡിസിപി വിശദീകരണം തേടി. വിശദീകരണം തൃപ്തികരമല്ലെന്ന കാരണത്താൽ വനിതാ സിപിഒയ്ക്ക് തിരക്കുള്ള ഹൈക്കോടതി ജങ്ഷന് സമീപം രണ്ടുദിവസം ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗികിക്കുകയായിരുന്നു .

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *