Kerala

വൈറ്റില മേല്‍പ്പാലം തുറന്ന കേസില്‍ നിപുണ്‍ ചെറിയാൻ ജയിൽ മോചിതനായി

കൊച്ചി: ഉദ്ഘാനത്തിന് മുൻപ് വൈറ്റില മേൽപ്പാലം തുറന്നു നൽകിയ കേസിൽ അറസ്റ്റിലായ വി ഫോർ കൊച്ചി നേതാവ് നിപുൺ ചെറിയാൻ ജയിൽ മോചിതനായി.കേസിൽ എറണാകുളം സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്നാണ് ജയിൽ മോചിതനായത്.

കേസിൽ ആൾ ജാമ്യത്തിനു പുറമേ ഒരു ലക്ഷം രൂപ കെട്ടിവെക്കണം എന്ന വ്യവസ്ഥയിലാണ് ജാമ്യം നൽകിയിരിക്കുന്നത്.കൂടാതെ നിപുൺ എറണാകുളം ജില്ല വിട്ടു പോകരുതെന്നും ഉപാധിയിൽ പറയുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ഇന്നാണ് നിപുൺ ജയിൽ മോചിതനായത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *