Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 448 പേര്‍ക്ക് കോവിഡ്;333 പേര്‍ക്ക് രോഗമുക്തി

പത്തനംതിട്ട: ജില്ലയിൽ ഇന്ന് 448 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു പേർ വിദേശത്ത് നിന്ന് വന്നതും, ആറു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 439 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 34 പേരുണ്ട്.

ജില്ലയിൽ ഇതുവരെ ആകെ 36120 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 31273 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.ജില്ലയിൽ ഇന്ന് 333 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 29389 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6507 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 6270 പേർ ജില്ലയിലും, 237 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.ഇന്ന് ജില്ലയിൽ കോവിഡ്-19 ബാധിതനായ ഒരാളുടെ മരണം റിപ്പോർട്ട് ചെയ്തു. ചിറ്റാർ സ്വദേശിനി (92) 13.01.2021ൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വച്ച് ഇതര രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരണമടഞ്ഞു. തുടർന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയിൽ 12605 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 4671 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3623 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 311 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇന്ന് എത്തിയ 72 പേരും ഇതിൽ ഉൾപ്പെടുന്നു.ആകെ 20899 പേർ നിരീക്ഷണത്തിലാണ്.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്ന് ഇന്ന് 2046 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഗവൺമെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5105 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. 3316 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.ജില്ലയിൽ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.17 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.85 ശതമാനമാണ്. ജില്ലാ മെഡിക്കൽ ഓഫീസറുടെ കൺട്രോൾ റൂമിൽ 70 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കൺട്രോൾ റൂമിൽ 125 കോളുകളും ലഭിച്ചു.ക്വാറന്റൈനിലുളള ആളുകൾക്ക് നൽകുന്ന സൈക്കോളജിക്കൽ സപ്പോർട്ടിന്റെ ഭാഗമായി ഇന്ന് 551 കോളുകൾ നടത്തുകയും, രണ്ടു പേർക്ക് കൗൺസിലിംഗ് നൽകുകയും ചെയ്തു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *