Kerala

മോഷണം തുടർക്കഥയാകുന്നു;കേളകത്ത് ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി വ്യാപാരികൾ

വ്യാപാര സ്ഥാപനങ്ങളിലെ മോഷണം വർധിച്ച് വരുന്ന സാഹചചര്യത്തിൽ കേളകം ടൗണില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യോഗത്തില്‍ തീരുമാനമായി.മഞ്ഞളാംപുറം ടൗണ്‍ മുതല്‍ കേളകം വ്യാപാര ഭവന് മുന്‍വശം വരെയാണ് ക്യാമറകള്‍ സ്ഥാപിക്കുക.ഇതിനായി പന്ത്രണ്ട് ക്യാമറകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.

സഥാപിക്കുന്ന ക്യാമറകൾ എല്ലാം നൈറ്റ് വിഷന്‍ ആയിരിക്കും.മോണിറ്റിഗ് സംവിധാനം വ്യാപാരഭവനിലും പഞ്ചായത്തിലും പോലിസ് സ്റ്റേഷനിലും ആയിരിക്കും ഉണ്ടാകുക.

സി.ടി അനീഷിനെ ചെയര്‍മാനെയും കണ്‍വീനറായി ജോര്‍ജ്കുട്ടി വാളുവെട്ടിക്കലിനെയും ആറംഗ ടെക്നിക്കല്‍ കമ്മിറ്റിയെയും വ്യാപാരി വ്യവസായി ഏകോപന സമിതി യോഗത്തില്‍ തിരഞ്ഞെടുത്തു.ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം തുടരുന്ന പശ്ചാത്തലത്തിലാണ് ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

കേളകം എസ്.ഐ ടോണി ജെമറ്റം, വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ്കുട്ടി വാളുവെട്ടിക്കല്‍, ജനറല്‍ സെക്രട്ടറി ജോസഫ് പാറയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം മേരിക്കുട്ടി കഞ്ഞിക്കുഴിയില്‍, പഞ്ചായത്തംഗം ടോമി പുളിക്കണ്ടം തുടങ്ങിയവരും വ്യാപാരികളും യോഗത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ മാസം കേളകത്തെ ജ്വല്ലറിയിൽ മോഷണം നടന്നിരുന്നു.ഷട്ടർ പാര ഉപയോഗിച്ച് ഉയർത്തിയ ശേഷമാണ് മോഷ്ടക്കൾ അകത്ത് കടന്ന് മോഷണം നടത്തിയത്.ഇതോടെയാണ് കേളകത്ത് ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *