പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്ന് വന്നതും, നാലു പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 126 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 18 പേരുണ്ട്.
ജില്ലയില്‍ ഇതുവരെ ആകെ 35190 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 30361 പേര് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 330 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 28698 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6271 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 6000 പേര് ജില്ലയിലും, 271 പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) 05.01.2021ന് രോഗബാധ സ്ഥിരീകരിച്ച പന്തളം സ്വദേശി (83) 09.01.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. 2) 01.01.2021ന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശി (50) 10.01.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
3) 09.01.2021ന് രോഗബാധ സ്ഥിരീകരിച്ച വെച്ചൂച്ചിറ സ്വദേശി (50) 10.01.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. 4) വടശ്ശേരിക്കര സ്വദേശി (43) 10.01.2021ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം:
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 159
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 38
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി131
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 99
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 123
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 76
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 53
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 96
9 ആനിക്കാട് സിഎഫ്എല്‍ടിസി 47
10 പന്തളം-തെക്കേക്കര സിഎഫ്എല്‍ടിസി 45
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 4895
12 സ്വകാര്യ ആശുപത്രികളില്‍ ൨൨൦
ആകെ ൫൯൮൨
ജില്ലയില്‍ 11402 കോണ്ടാക്ടുകള് നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 4557 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3491 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 208 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 156 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 19450 പേര് നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 154177, 1335, 128514.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 152282, 1913, 154195.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 16030, 768, 16798.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4996, 65, 5061.
6 സി.ബി.നാറ്റ് പരിശോധന 408, 3, 411.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 328378, 4084, 332462.
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1284 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5368 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3391 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.18 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.82 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്ട്രോള് റൂമില്‍ 47 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്ട്രോള് റൂമില്‍ 73 കോളുകളും ലഭിച്ചു.ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 723 കോളുകള്‍ നടത്തുകയും, നാലു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.