Kerala

കോവിഡ് സമ്പർക്ക പട്ടിക തയ്യാറാക്കുന്നത് കേരളം പോലീസ് അവസാനിപ്പിക്കുന്നു,ആരോഗ്യവകുപ്പിന് കൈമാറും;ഡിജിപിയുടെ ഉത്തരവ്

തിരുവനന്തപുരം:കോവിഡ് ബാധിതരുടെ സമ്പർക്കപട്ടിക തയ്യാറാക്കുന്നത് പോലീസ് അവസാനിപ്പിക്കുന്നു.ഈ ജോലി വീണ്ടും ആരോഗ്യവകുപ്പിന് കൈമാറാൻ സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു. ഘട്ടം ഘട്ടമായിട്ടായിരിക്കും സമ്പർക്ക പട്ടിക തയ്യാറാക്കൽ ആരോഗ്യവകുപ്പ് കൈമാറുന്നത്.കൂടാതെ കോവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാർ തിരികെ സ്റ്റേഷൻ ഡ്യൂട്ടിയിലേക്ക് മടങ്ങിയെത്തണമെന്നും നിർദേശത്തിൽ പറയുന്നു. കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിനാലാലാണ് നടപടിയെന്ന് ഡിജിപി അറിയിച്ചു.

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കൽ പൊലീസിനെ ഏൽപ്പിക്കുന്നത് ആരോഗ്യവകുപ്പ് ആദ്യമേ എതിർത്തിരുന്നു. ഫോൺ രേഖകൾ സമ്പർക്ക പട്ടിക തയ്യാറാക്കാൻ ഉപയോഗിക്കുന്നതും വിവാദമായിരുന്നു.അതേസമയം സംസ്ഥാനത്ത് ഇപ്പോൾ കോവിഡ് രോഗികളുടെ എണ്ണം അയ്യായിരത്തിന് മുകളിൽ തുടരുകയാണ് .ഇന്നലെ മാത്രം സംസ്ഥാനത്ത് 5528 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു.സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുതൽ ഉള്ളതിനാൽ കൂടുതല്‍ കോവിഡ് വാക്‌സിന്‍ ഡോസ് ലഭിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ.

കേരളത്തിൽ 133 വാക്‌സിന്‍ കുത്തിവയ്പ്പ് കേന്ദ്രങ്ങളാണ് ആകെയുള്ളത്. ജനുവരി 16ന് ആദ്യ ദിനം 13,300 പേര്‍ക്കാണ് വാക്‌സിൻ നൽകും. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ കുത്തിവയ്പ്പ് കേന്ദ്രങ്ങള്‍. രണ്ടാമത് തിരുവനന്തപുരവും, കോഴിക്കോടും. ഇവിടെ 11 വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍ വീതമാണുള്ളത്. മറ്റ് ജില്ലകളില്‍ 9 കേന്ദ്രങ്ങള്‍ വരേയും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *