Kerala

മകരവിളക്ക്;തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ കോവിഡ് പരിശോധന

പത്തനംതിട്ട: ശബരിമല അയ്യപ്പൻ ചാർത്തനുള്ള തിരുവാഭരണവുമായി എത്തുന്ന തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്ക് കൊറോണ പരിശോധന സൗജന്യമാക്കാൻ തീരുമാനം.തിരുവാഭരണ പേടകം വാഹ സംഘത്തിൽ ഉൾപ്പെടുന്നവർ സ്വന്തം ചെലവിൽ ആർടിപിസിആർ പരിശോധന നടത്തണമെന്ന തീരുമാനത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനം ഉയർന്നിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്ക് കൊവിഡ് പരിശോധന സൗജന്യമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളെടെയാണ് ഇത്തവണ തിരുവാഭരണ ഘോഷയാത്ര നടത്തുന്നത്. ഘോഷയാത്രയെ അനുഗമിക്കുന്നവർക്കെല്ലാം കൊറോണ പരിശോധന ആവശ്യമാണ്.
എല്ലാവര്ക്കും ആർടിപിസിആർ പരിശോധന തന്നെ വേണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം.

അതേസമയം,ഇത്തവണത്തെ തിരുവാഭരണ ഘോഷയാത്രയിലും അനുബന്ധ ചടങ്ങുകളിലും രാജപ്രതിനിധിയുടെ സാനിധ്യം ഉണ്ടാവില്ലെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം അദ്ധ്യക്ഷൻ പി.ജി. ശശികുമാര വർമ്മ അറിയിച്ചു .കൊട്ടാരത്തിൽ അശൂലമുണ്ടായതിനാലാണിത് തീരുമാനം.കൂടാതെ സന്നിധാനത്തെ ചടങ്ങുകളിലും രാജപ്രതിനിധി പങ്കെടുക്കില്ല. അശൂലം മാറി 16ന് ശേഷം രാജ കുടുംബാംഗങ്ങൾ ശബരിമലയിലെത്തും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *