Kerala

പ്രതികരിച്ചത് പൗരനെന്ന നിലയിൽ;മറുപടിയുമായി കെമാൽ പാഷ

കൊച്ചി:വൈറ്റില പാലം വിവാദം സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിന് മറുപടിയുമായി റിട്ട. ജസ്റ്റിസ് ബി. കെമാൽ പാഷ. പൗരനെന്ന നിലയിലാണ് വിഷയത്തിൽ പ്രതികരിച്ചത്.വ്യക്തിപരമായ വിഷയമായി കണ്ടല്ല വൈറ്റില പാലം വിവാദത്തിൽ പ്രതികരണം നടത്തിയതെന്നും കെമാൽ പാഷ പറഞ്ഞു.വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങളുടെ ഉദ്ഘാടനവേളയിൽ കെമാൽ പാഷയെ മുഖ്യമന്ത്രി വിമർശിച്ചതിന് പിന്നാലെയാണ് അതിന് മറുപടിയുമായി റിട്ടയേർഡ് ജസ്റ്റീസ് കെമാൽ പാഷ രംഗത്തെത്തിയത്.

ഉദ്ഘാടനത്തിന് മുമ്പേ വൈറ്റില മേൽപാലം തുറന്നവർക്കും തുറന്നതിനെ ന്യായീകരിച്ച റിട്ടയേർഡ് ജസ്റ്റീസ് കെമാൽപാഷയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മന്ത്രി ജി സുധാകരനും രംഗത്ത് വന്നിരുന്നു.ഇരുവരുടെയും വിമർശനത്തിന് പിന്നാലെയാണ് കെമാൽ പാഷയുടെ മറുപടി.

നീതി പീഠത്തിൽ ഉന്നത സ്ഥാനം വഹിച്ചവർ ഉത്തരവാദിത്തമില്ലാത്ത വിമർശനം നടത്തരുത്. അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനും കുടപിടിക്കാനാവരുത് വിമർശനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചിരുന്നു. പരിശോധനകൾ പൂർത്തിയാകും മുമ്പേ മേൽപാലങ്ങൾ തുറക്കാൻ ധൃതിപിടിക്കുന്നവർ പാലാരിവട്ടം ആവർത്തിക്കാൻ ആഗ്രഹിക്കുന്നവരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *