Kerala

കണ്ണൂര്‍ വിമാനത്താവളത്തിൽ കാർഗോ സർവീസിന് ‌അനുമതി

കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എയർ കാർഗോ സംവിധാനത്തിന് അനുമതി. കാർഗോ സംവിധാനം തുടങ്ങുന്നതിന് ആവശ്യമായ റഗുലേറ്റഡ്‌ ഏജൻസി അംഗീകാരമാണ് ബ്യൂറോ ഓഫ്‌ സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്‌)യിൽ നിന്ന് ‌ ലഭിച്ചത്‌.നാഷണൽ ഇൻഫർമാറ്റിക്‌ സെന്റർ അവരുടെ ഐടി സോഫ്‌റ്റ്‌വെയർ പ്രവർത്തനം പൂർത്തിയാക്കുകയും കസ്‌റ്റംസ്‌ വിഭാഗം ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യുന്നതോടെ വാണിജ്യാടിസ്ഥാനത്തിൽ കാർഗോ സർവീസ്‌ ആരംഭിക്കാനാകുമെന്ന്‌ കിയാൽ എംഡി വി തുളസീദാസ്‌ അറിയിച്ചു.

വിമാനത്താവളത്തിൽ ആദ്യ കാർഗോ കോംപ്ലക്‌സിന്റെ അടിസ്ഥാന സൗകര്യങ്ങൾ മാസങ്ങൾക്ക് മുമ്പ് തന്നെ ഒരുങ്ങിയിരുന്നു.1200 ചതുരശ്ര മീറ്റർ വിസ്‌തീർണവും 12,000 മെട്രിക്‌ ടൺ ചരക്ക്‌ കൈകാര്യം ചെയ്യാനുള്ള ശേഷിയുമുള്ളതാണ്‌ വിമാനത്താവളത്തിൽ ഒരുക്കിയ കാർഗോ കോംപ്ലക്‌സ്‌.ഇതിലും വലിയ മറ്റൊരു കോംപ്ലക്‌സിന്റെ പ്രവൃത്തി വേഗത്തിൽ നടന്നുവരികയാണ്‌. 5800 ചതരുശ്ര മീറ്റർ വിസ്‌തൃതിയും 55,000 മെട്രിക്‌ ടൺ ചരക്ക്‌ കൈകാര്യം ചെയ്യാൻ കഴിയും വിധമാണ് രണ്ടാമത്തെ കാർഗോ കോംപ്ലക്‌സിന് നിർമിക്കുന്നത്‌. ഈ ​വ​ര്‍ഷം​ത​ന്നെ ഇ​തും പൂ​ര്‍ത്തി​യാ​ക്കു​വാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. കാർഗോ സർവീസ്‌ നടത്താനാവശ്യമായ ഏജൻസിയെയും ടെൻഡർ നടപടിയിലൂടെ നേരത്തേ തെരഞ്ഞെടുത്തു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *