മലപ്പുറം: എടപ്പാള്‍ ചേകനൂരിലെ വീട്ടില്‍നിന്നും 125 പവന് സ്വര്‍ണ്ണവും അറുപത്തിയ്യായിരം രൂപയും കവര്‍ന്നതായി പരാതി.ചേകനൂര്‍ പുത്തന്‍കുളത്ത് മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടില്‍ നിന്നുമാണ് സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടത്.മലപ്പുറം എടപ്പാള്‍ ചേകന്നൂരിലെ വീട്ടില്‍ ഉണ്ടായ കവര്‍ച്ചയില്‍ 125 പവന് സ്വര്‍ണാഭരങ്ങളും 65,000 രൂപയും കവര്‍ന്നതായാണ് പരാതി.ചേകനൂര്‍ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ്കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം വീട്ടുകാര്‍ പുറത്ത് പോയി രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം വീട്ടുകാര്‍ അറിയുന്നത്.
വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.തിരൂര്‍ ഡിവൈഎസ്പി സുരേഷ് ബാബു, പൊന്നാനി സി ഐ മഞ്ജിത്ത് ലാല്‍, ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ എന്നിവരടങ്ങിയ സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.സംഭവത്തില്‍ പൊന്നാനി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.