Kerala

അനധികൃത സ്വത്ത് സമ്പാദനം:പാർട്ടിയിൽ നിന്നും പുറത്താക്കിയ സക്കീർ ഹുസൈനെ സിപിഎം തിരിച്ചെടുത്തു

കൊച്ചി:അനധികൃത സ്വത്ത് സമ്പാദത്തെ തുടർന്ന് സിപിഎമ്മില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കളമശ്ശേരി ഏരിയ കമ്മിറ്റി മുന്‍ സെക്രട്ടറി സക്കീര്‍ ഹുസൈനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമത്ത വഹിക്കുന്ന എ വിജയരാഘവന്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റിയോഗമാണ് സക്കീര്‍ ഹുസൈനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.

സക്കീര്‍ ഹുസൈന്റെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ച പശ്ചാത്തലത്തിലാണ് സക്കീര്‍ ഹുസൈനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതെന്ന് സിപിഎം നേതാക്കള്‍ വ്യക്തമാക്കിയത്. പാര്‍ട്ടി അംഗം എന്ന നിലയിലാണ് സക്കീര്‍ ഹുസൈനെ തിരിച്ചെടുത്തത്. ഏത് ഘടകത്തില്‍ പ്രവര്‍ത്തിക്കണം എന്നതില്‍ തീരുമാനമെടുത്തിട്ടില്ല. പാര്‍ട്ടി കളമശ്ശേരി ഏരിയ സെക്രട്ടറി ആയിരിക്കെയാണ് ഇയാൾക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്.

സക്കീര്‍ ഹുസൈനെതിരെ അനധികൃത സ്വത്ത് സമ്പാദനം അടക്കം ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു.സക്കീര്‍ ഹുസൈനെതിരായ ആരോപണങ്ങൾ ശരിയാണെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സക്കീര്‍ ഹുസൈനെ ആറുമാസത്തേക്ക് സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തത്.

തുടക്കത്തിൽ രണ്ട് സെന്റ് സ്ഥലത്തുണ്ടായിരുന്ന വീട്ടില്‍ താമസിച്ചിരുന്ന സക്കീര്‍ ഹുസൈന്‍ 10 വർഷം കൊണ്ട് അഞ്ച് വീടുകളാണ് സ്വന്തമാക്കിയത്. 76 ലക്ഷം രൂപ മുടക്കിയാൻ അവസാനം വീട് വാങ്ങിയത്. വിദേശ യാത്രയെക്കുറിച്ച് പാര്‍ട്ടിയോട് വെളിപ്പെടുത്തിയിട്ടില്ലെന്നും സിഎം ദിനേശ് മണി അധ്യക്ഷനായ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ഗുണ്ടകളുടെ സഹായത്തോടെ വ്യവസായിയെ തട്ടിക്കൊണ്ടുപോയി എന്ന ആരോപണവും സക്കീര്‍ ഹുസൈനെതിരെ നേരത്തെ ഉയർന്നിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *