Kerala

സൗജന്യ ഭക്ഷ്യ കിറ്റ്;നെയ്യും പാൽപ്പൊടിയും ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മിൽമ

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സർക്കാർ നൽകിവരുന്ന സൗജന്യ ഭക്ഷ്യക്കിറ്റിൽ നെയ്യും പാൽപ്പൊടിയും കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മിൽമ.200 ഗ്രാം പാൽപ്പൊടിയും 100 ഗ്രാം നെയ്യും കിറ്റിൽ ഉൾപ്പെടുത്തണമെന്നാണ് മിൽമ സർക്കാരിന് സമർപ്പിച്ച ശുപാർശയിൽ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം ചേർന്ന മിൽമ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.

കേരളത്തിൽ അധികമായി സംഭരിക്കുന്ന നെയ്യും പാൽപ്പൊടിയും ഉപയോഗപ്പെടുത്താനാണ് ഇതിലൂടെ മിൽമയുടെ ലക്ഷ്യം.കോവിഡ് പ്രതിസന്ധിയെ തുടർന്ന് മിൽമ അധികമായി സംഭരിക്കുന്ന മുഴുവൻ പാലും വിതരണം ചെയ്യാൻ കഴിയുന്നില്ല. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് സർക്കാരിന് ഈ ആവശ്യമുന്നയിച്ച് ശുപാർശ സമർപ്പിച്ചത്.

കോവിഡ് വ്യാപനത്തെ തുടർന്ന് പ്രവാസികൾ അടക്കമുള്ളവർ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് എത്തി ക്ഷീരമേഖലയിലേക്ക് കടന്നതോടെ പാൽ ഉൽപ്പാദനം വർധിച്ചു.എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ സംഭരിക്കുന്നതിനനുസരിച്ച് പാൽ വിൽപ്പന നടക്കുന്നില്ല. അധിക പാൽ മറ്റു രീതിയിൽ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശുപാർശ സമർപ്പിച്ചതെന്ന് മിൽമ ചെയർമാൻ പി എ ബാലൻ വ്യക്തമാക്കി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *