Kerala

പള്ളാത്തുരുത്തിയിൽ ഓട്ടോ ടിപ്പറിനടിയിലേക്ക് ഇടിച്ചു കയറി;ഡ്രൈവര്‍ മരിച്ചു

ആലപ്പുഴ:ആലപ്പുഴ ജില്ലയിൽ ഓട്ടോ ടിപ്പറിനടിയിലേക്ക് ഇടിച്ചുകയറി ഓട്ടോ ഡ്രൈവര്‍ മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശിയാണ് മരണമടഞ്ഞത്.മുന്നില്‍ പോയ വാഹനത്തില്‍നിന്നു പടുത പറന്ന് ഓട്ടോറിക്ഷയിലേക്ക് വീണു ഡ്രൈവറുടെ കാഴ്ച മറയുകയായിരുന്നു. തുടർന്ന് ഓട്ടോ എതിരെ വന്ന ടിപ്പറിനടിയിലേക്കു ഇടിച്ച് കയറി.

ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാരിക്കു ഗുരുതര പരുക്കുണ്ട്. പള്ളാത്തുരുത്തി ഒന്നാം വാര്‍ഡിനു സമീപമാണു അപകടം നടന്നത്.ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഏതു വാഹനത്തില്‍ നിന്നാണ് പടുത വീണതെന്ന് വ്യക്തമല്ല.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *