Kerala

കൊച്ചിയില്‍ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടു നനച്ച് വളര്‍ത്തി;യുവാവ് പോലീസ് പിടിയിൽ

കൊച്ചി : വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് പോലീസ് പിടിയിൽ. പട്ടിമറ്റം ഡബിള്‍ പലത്തിന് സമീപം കുഴുപ്പിള്ളി വിട്ടില്‍ നജീബ്(40) അണ് പോലീസ് പിടികൂടിയത്.എറണാകുളം ജില്ലാ പൊലിസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വീട്ടുമുറ്റത്തെ കഞ്ചാവ് ചെടി കണ്ടെത്തിയത്.

വീടിന്റെ മുറ്റത്ത് പ്രത്യേകം പ്ലാസ്റ്റിക് കവറിലാണ് ഇയാൾ കഞ്ചാവ് നട്ടിരുന്നത്.രണ്ട് മാസത്തോളം പ്രായം വരുന്ന ചെടിയാണ് കണ്ടെത്തിയിരിക്കുന്നത് . ജില്ലാ നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് ഡിവൈഎസ്പി എം ആര്‍ മധു ബാബു, കുന്നത്ത് നാട് എസ്എച്ച്ഒ വി ടി ഷാജന്‍, എസ്‌ഐ എബി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *