Kerala

സ്വര്‍ണക്കടത്ത് കേസ്;സന്ദീപ് നായര്‍ മാപ്പുസാക്ഷി,എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: സ്വര്‍ണകള്ളക്കടത്ത് കേസില്‍ എന്‍ഐഎ ആദ്യകുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്‌ന സുരേഷ്,സരിത്ത്,കെടി റമീസ്, എന്നിവര്‍ക്കെതിരെയാണ് എന്‍ഐഎ കുറ്റപത്രം. കേസിൽ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

സ്വര്‍ണകള്ളക്കടത്ത് കേസില്‍ സരിത്തിനെയും സ്വപ്‌നയെയും അറസ്റ്റ് ചെയ്തിട്ട് 180 ദിവസം കഴിയാനിരിക്കെയാണ് എന്‍ഐഎയുടെ നടപടി. കുറ്റപത്രം സമർപ്പിക്കുന്നതോടെ ഇവര്‍ക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയില്ലാതാവും. 20 പ്രതികള്‍ക്കെതിരായാണ് കുറ്റപത്രം. കൂടാതെ കേസില്‍ യുഎപഎ നിലനില്‍ക്കുമെന്നും കുറ്റപത്രം വ്യക്തമാക്കുന്നുണ്ട്.സ്വര്‍ണക്കടത്ത് കേസിലെ പ്രാരംഭ കുറ്റപത്രമാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇനിയും കേസില്‍ പിടികൂടാനുള്ള പ്രതികള്‍ക്കെതിരേ അന്വേഷണം നടത്തി അവരെ പിടികൂടുന്ന മുറയ്ക്ക് കൂടുതല്‍ കുറ്റപത്രങ്ങളും കോടതിക്കു മുന്നിലെത്തും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *