Kerala

തുറക്കാനൊരുങ്ങി സംസ്ഥാനത്തെ തീയേറ്ററുകൾ;കാണികൾ എത്തുന്നതിൽ ആശങ്ക

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചു.മാസങ്ങളോളം അടഞ്ഞു കിടന്നിരുന്നതിനാൽ മിക്ക തീയേറ്ററുകളിലും അറ്റകുറ്റപ്പണികൾ നടക്കുകയാണ്.നാളെ നടക്കുന്ന ചലച്ചിത്രസംഘടനകളുടെ യോഗത്തിന് ശേഷം മാത്രമേ തീയേറ്ററുകൾ എന്ന് തുറക്കണമെന്ന കാര്യത്തിൽ തീരുമാനമുണ്ടാകു.

തീയേറ്റർ തുറന്നാലും ആളുകൾ എത്തണമെങ്കിൽ സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കണം. വിജയിയുടെ മാസ്റ്റർ ജനുവരി 13ന് റിലീസിനെത്തുമെന്നതിലാണ് തീയേറ്ററുകൾ പ്രതീക്ഷ വയ്ക്കുന്നത്. തുടർന്ന് ഏത് ചിത്രം പ്രദർശിപ്പിക്കുമെന്നതിൽ തീരുമാനമായിട്ടില്ല. മോഹൻലാലിന്റെ മരയ്ക്കാർ അടക്കമുള്ള ചിത്രങ്ങൾ മാർച്ച് അവസാനമാണ് റിലീസിനെത്തുക. ചെറു ചിത്രങ്ങൾ റിലീസ് ചെയ്യാൻ നിർമാതാക്കൾ തയ്യാറായാലും കാണികളെത്തുമോ എന്ന ആശങ്ക ബാക്കിയാണ്.

തീയേറ്ററുകൾക്ക് വൈദ്യുതി ഫിക്സഡ് ചാർജ് ഇനത്തിൽ കുടിശ്ശിക തീർക്കാനുള്ളതിലും വിനോദ നികുതി ഈടാക്കുന്നതിലും ഉടമകൾക്ക് കടുത്ത പ്രതിഷേധമാണുള്ളത്.മുഖ്യമന്ത്രിയുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *