Kerala

നെയ്യാറ്റിൻകര സംഭവം;ദമ്പതിമാരുടെ മകന് സഹകരണ ബാങ്കിൽ ജോലി നൽകാനൊരുങ്ങി സിപിഎം

നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ ജീവനൊടുക്കിയ രാജൻ-അമ്പിളി ദമ്പതിമാരുടെ മൂത്തമകൻ രാഹുലിന് സഹകരണ ബാങ്കിൽ ജോലി നൽകാനൊരുങ്ങി സിപിഎം.സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ നെല്ലിമൂട് സഹകരണ ബാങ്കിൽ ജോലിനൽകാനാണ് സിപിഎം നെയ്യാറ്റിൻകര ഏരിയാ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത് .

സാമൂഹികസുരക്ഷാ മിഷന്റെ നേതൃത്വത്തിൽ ഇളയമകൻ രഞ്ജിത്തിന് പഠനം പൂർത്തിയാക്കിയശേഷം ജോലി നൽകാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.രാജൻ-അമ്പിളി ദമ്പതിമാരുടെ മക്കളായ രാഹുലിനെയും രഞ്ജിത്തിനെയും സംരക്ഷിക്കുമെന്നും സ്ഥലവും വീടും നൽകുമെന്നും സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സിപിഎമ്മിന്റെ ജോലി വാഗ്ദാനം. ബാങ്ക് ഭരണസമിതിയുടെ തീരുമാനം സർക്കാരിനെ അറിയിക്കുമെന്ന് കെ ആൻസലൻ എം.എൽ.എ. അറിയിച്ചു.

അച്ഛന്റെയും അമ്മയുടേയും കുഴിമാടങ്ങൾക്കുമുന്നിൽ പ്രാർഥനാദിനത്തിൽ കുട്ടികൾ തിരികൾ കൊളുത്തി. അച്ഛനെയും അമ്മയെയും അടക്കിയ മണ്ണ് തങ്ങൾക്കു വേണമെന്നാണ് ആ​ഗ്രഹമെന്ന് ഇവർ പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ചതനുസരിച്ച് സ്ഥലവും വീടും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇരുവരും വ്യക്തമാക്കി

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *