കോഴിക്കോട്:’പേടിക്കണ്ട, പേടിക്കണ്ടാട്ടോ, എങ്ങനെയെങ്കിലും രക്ഷപ്പെടുത്താം’- ഇന്ന് മലയാളികൾ കേട്ടുണർന്നത് ഈ കാരുണ്യത്തിന്റെ ശബ്ദമാണ്.ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കിണറ്റിൽ വീണ കാട്ടാനയെ കരകയറ്റി.കോഴിക്കോട് ജില്ലയിലെ മുത്തപ്പൻപുഴയിൽ ആയിരുന്നു സംഭവം.വനംവകുപ്പും നാട്ടുകാരും ചേർന്നാണ് രക്ഷിച്ച് കരകയറ്റിയത്. മുത്തപ്പൻ പുഴയ്ക്ക് സമീപത്ത് ചെങ്കുത്തായ ഒരു മലയ്ക്ക് അടുത്തുള്ള ഒരു കിണറ്റിലാണ് ഇന്ന് രാവിലെ ഒരു ആന വീണതായി കാണുന്നത്. ചെളി നിറഞ്ഞ കിണറ്റിൽ വീണ ആനയെ ഏതാണ്ട് എട്ട് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാൻ രക്ഷിച്ചത്.ഇന്നലെ വൈകിട്ടോടെയാണ് ആന കിണറ്റിൽ വീണ് കിടക്കുന്നത് കണ്ടെത്തിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമേ അഗ്നിശമനസേനയും നാട്ടുകാരും ഒറ്റമനസ്സോടെ രാവിലെ 11 മണിക്ക് തുടങ്ങിയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.