Kerala

കുടിയൊഴിപ്പിക്കലിനിടയിലെ ആത്മഹത്യ;അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ തർക്ക ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.സംഭവത്തിൽ പൊലീസിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.ദമ്പതികളുടെ ആത്മഹത്യയ്ക്ക് ഇടയാക്കിയ സാഹചര്യമടക്കം അന്വേഷിക്കും. നെയ്യാറ്റിൻകര സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ ആരോപണമുള്ളതിനാൽ മറ്റൊരു ഏജൻസി അന്വേഷിക്കണമെന്ന് റൂറൽ എസ്പിയുടെ ശുപാർശ ഉണ്ടായിരുന്നു.

പോലീസ് സഹായത്തോടെ ഡിസംബർ 15നാണ് രാജനെയും കുടുബെത്തെയും ഒഴിപ്പാക്കാൻ കോടതി നിർദ്ദേശിച്ചത്.
ഒഴിപ്പിക്കാനായി 22ന് രാവിലെ എത്തുമെന്ന് ഇരുവിഭാഗത്തയെും അഭിഭാഷകരെ അറിയിച്ചുവെന്നാണ് അഭിഭാഷക കമ്മീഷന്റെ വിശദീകരണം.കേസിൽ ഈ ദിവസം തന്നെ ഹൈക്കോടതിയിൽ സ്റ്റേ അപേക്ഷ പരിഗണിക്കുന്നതിനാൽ ഒഴിപ്പിക്കൽ നടപടികൾ തത്കാലം മരവിപ്പിക്കണമെന്ന് മരിച്ച രാജന്റെ അഭിഭാഷകൻ മുൻസിഫ് കോടതിയിൽ ആവശ്യപ്പെട്ടു.മുൻസിഫ് കോടതി ഉത്തരവ് നടപ്പിലാക്കുന്നത് മാറ്റിവെച്ചതും ഹൈക്കോടതി സ്റ്റേ നൽകിയതും 22ന്. പക്ഷെ സ്റ്റേ ഉത്തരവ് പുറത്ത് വരും മുൻപ് 22ന് തന്നെ കേരളത്തെ പിടിച്ച് കുലുക്കിയ സംഭവമുണ്ടായി. ഹൈക്കോടതിയുടെ സ്റ്റേ വരുന്നതിന് മുൻപ് ലോക്കൽ പൊലീസ് തിടുക്കും കാണിച്ചത് എന്തിനാണെന്നാണ് പ്രധാന മായും ഉയരുന്ന ചോദ്യം

22ന് അഭിഭാഷക കമ്മീഷൻ അഡ്വക്കേറ്റ് ഉഷാകുമാരിക്കൊപ്പം നെയ്യാറ്റിൻകര സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അനിൽകുമാറാണ് രാജന്റെ വീട്ടിലെത്തിയത്.ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ രാജന്റെ കൈയ്യിൽ നിന്നും ലൈറ്റർ തട്ടിമാറ്റാൻ ശ്രമിച്ചത് അനിൽകുമാറാണ്. രാജൻറെ മൃതദേഹം തർക്ക ഭൂമിയിൽ കുഴിച്ചു മൂടാൻ ശ്രമിച്ച മകനോട് വാക്ക് തർക്കത്തിലേർപ്പെട്ടത് നെയ്യാറ്റിൻകര സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ സെന്തിലായിരുന്നു.നെയ്യാറ്റിൻകര തഹസിൽദാറുടെ ഭൂമി തർക്കത്തിലെ അന്വേഷണ റിപ്പോർട്ട് നിർണായകമാകും

 

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *