Kerala

പുറമ്പോക്കിലെ കുടില്‍ തകര്‍ത്തു;യുവതിയും മൂന്ന് പെൺമക്കളും തെരുവിൽ;നടപടി സ്വീകരിക്കാതെ പോലീസ്

കഴക്കൂട്ടം സൈനിക് നഗറിൽ സ്ത്രീയും മൂന്ന് പെൺമക്കളും അടങ്ങിയ കുടുംബത്തെ മാരകായുധങ്ങളുമായി ഇറക്കിവിട്ട് വീട് പൊളിച്ചുമാറ്റിയതായി പരാതി.കഴക്കൂട്ടം സ്വദേശിനിയായ സുറുമിയെയും കുടുംബത്തേയുമാണ് പുറമ്പോക്കിൽ നിന്നും ഇറക്കിവിട്ടത്. ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടി താമസിച്ചിരുന്ന നിർധനരായ ഒരു കുടുംബത്തിലെ അംഗങ്ങളായ അമ്മയും മൂന്നു പെൺമക്കളും അടങ്ങുന്ന കുടുംബത്തിനാണ് അതിക്രമത്തെ നേരിടേണ്ടിവന്നത് .

ഈ മാസം പതിനേഴാം തീയതിയിലാണ് കഴക്കൂട്ടത്തെ സൈനിക നഗറിലാണ് സംഭവം നടക്കുന്നത്. സ്ത്രീയും അവരുടെ പ്രായപൂർത്തിയാവാത്ത മൂന്ന് പെൺകുട്ടികളും താമസിക്കുന്ന ചെറിയൊരു ഷെഡ് പോലുള്ള വീടാണ് അയൽവാസികളായ അക്രമികൾ പൊളിച്ച് മാറ്റിയത്. ഏഴു വർഷത്തോളമായി ഈ പുറമ്പോക്ക് ഭൂമിയിൽ താമസിച്ചുവരികയാണ് കുടുംബം. ഇടക്ക് വീടിന്റെ ശോചനീയാവസ്ഥ കാരണം തൊട്ടടുത്തുള്ള മറ്റൊരു വാടക വീട്ടിലേയ്ക്ക് പോവുകയും ചെയ്തു.വാടക കൊടുക്കാൻ കഴിയാതെ വന്നപ്പോൾ ഒരു മാസം മുമ്പ് വീണ്ടും തിരികെ എത്തി ഉണ്ടായിരുന്ന ഷെഡ് ബലപ്പെടുത്തിയാണ് അവർ വീണ്ടും അവിടെ താമസം ആരംഭിച്ചത്. ഈ സാഹചര്യത്തിലാണ് അയൽവക്കത്തുള്ള സഹോദരങ്ങളായ ഷംനാദ്, ദിൽഷാദ് എന്ന രണ്ട് പേർ വടിവാളുമായി ഇവിടെ എത്തുകയും കുട്ടികളുൾപ്പെടെ ഉപദ്രവിക്കുകയും വീട് പൂർണമായും നശിപ്പിക്കുകയും ചെയ്തു. ഇതിന്റെ സിസി ക്യാമറ ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ആക്രമണ വിവരം അറിഞ്ഞ് പോലീസ് അവിടെ എത്തിയെങ്കിലും വീഡിയോ പകർത്തി തിരിച്ചുപോയത് അല്ലാതെ മറ്റു നടപടികൾ ഒന്നും സ്വീകരിച്ചില്ല എന്നും കുടുംബം പറയുന്നു. ഇപ്പോൾ അമ്മയും മൂന്നു പെൺ മക്കളും താമസിക്കാൻ സൗകര്യം ഇല്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. നിയമപ്രകാരം 59 / 5 ൽ പെട്ട സ്ഥലം പുറമ്പോക്ക് ഭൂമി ആണ് എന്നുള്ള രേഖയും കുടുംബത്തിന്റെ കയ്യിലുണ്ട്. ഇത്രയും കാലമായി ഇവിടെ താമസിക്കുന്നത് കൊണ്ട് തന്നെ ഇവർക്ക് പട്ടയം വേണമെന്ന് കാട്ടി താലൂക്കിലും വില്ലേജിലും ബന്ധപ്പെട്ടവർക്കുൾപ്പെടെയുള്ളവർക്ക് പരാതി നൽകി. അക്രമണം നടത്തിയവർക്ക് മറ്റൊരു വസ്തുവിലേക്ക് പോകുന്ന വഴി വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനെതിരെ കുടുംബം പോലീസിലും മുഖ്യമന്ത്രിയ്ക്കും, മനുശ്യാവകാശ കമ്മീഷനും, ബാലാവകാര കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *