Kerala

പോലീസ് തലപ്പത്ത് അഴിച്ചു പണി;എസ് ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി;സുധേഷ് കുമാർ വിജിലൻസ് ഡയറക്ടർ;യതീഷ് ചന്ദ്രയ്ക്കും മാറ്റം

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി.പുതിയ ക്രൈംബ്രാഞ്ച് മേധാവിയായി എസ് ശ്രീജിത്തിനെ നിയമിച്ചു.എഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകിയാണ് എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു. ഫയര്‍ഫോഴ്‌സ് മേധാവിയായി ബി സന്ധ്യയെ നിയമിച്ചു. സുധേഷ് കുമാറാണ് പുതിയ വിജിലന്‍സ് മേധാവി.

ക്രമസമാധാന ചുമതലയുള്ള എഡിജിപിയാക്കി വിജയ് സാഖറയെ നിയമിച്ചു . എഡിജിപി അനില്‍കാന്തിനെ റോഡ് സുരക്ഷാ കമ്മീഷണറായി നിയമിച്ചു.പുതിയ ബെവ്‌കോ എംഡിയായി യോഗേഷ് ഗുപ്തയെ നിയമിച്ചു. ഷെയ്ക് ദര്‍വേഷ് സാഹേബിന് കേരള പൊലീസ് അക്കാദമി ഡയറക്ടര്‍ എഡിജിപി ട്രെയിനിങ് ചുമതല.

കമ്മീഷണര്‍മാര്‍ക്കും മാറ്റമുണ്ട്.പുതിയ കൊച്ചി കമ്മീഷണര്‍ സിഎച്ച് നാഗരാജാണ്.കണ്ണൂർ എസ്പി സ്ഥാനത്ത് നിന്ന് യതീഷ് ചന്ദ്രയെ മാറ്റി കെ പി 4 ൻ്റെ ചുമതലയാണ് പകരം നൽകിയിരിക്കുന്നത്.ആര്‍ ഇളങ്കോ കണ്ണൂര്‍ കമ്മീഷണറുമാകും.നവനീത് കുമാർ ശർമ്മ കണ്ണുർ റൂറൽ എസ്പിയാകും. എ അക്ബറിനെ തൃശൂര്‍ റേഞ്ച് ഡിഐജിയായി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *