Kerala

കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസർ ഡിജിപി ആർ ശ്രീലേഖ ഇന്ന് വിരമിക്കും;യാത്രയയപ്പ് ചടങ്ങുകളില്ലാതെ പടിയിറക്കം

ഡിജിപി ആർ.ശ്രീലേഖ ഇന്ന് സർവിസിൽ നിന്ന് വിരമിക്കും.സംസ്ഥാനത്തെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ഇന്ന് വിരമിക്കും. യാത്രയയപ്പ് ചടങ്ങുകളൊന്നും വേണ്ടെന്ന് പറഞ്ഞാണ് ആർ.ശ്രീലേഖയുടെ പടിയിറക്കം. 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയാണ് ഇവർ. കേരളത്തിലെ ഐപിഎസ് കേഡറിൽ എത്തിയ ആദ്യ വനിത.

പൊലീസിലേക്കും സിവിൽ സർവ്വീസ് രംഗത്തേക്കും സ്ത്രീകളുടെ കടന്നുവരവിന് പ്രേരകമായ പേരാണ് ആർ.ശ്രീലേഖ. 33 വർഷത്തെ സർവ്വീസ് ജീവതത്തിനിടയിൽ പോലീസിനകത്തും പുറത്തുമായി നിരവധി പദവികൾ ർ ശ്രീലേഖ വഹിച്ചു. പോലീസുദ്യോഗസ്ഥ എന്നതിനൊപ്പം എഴുത്തുകാരിയായും തിളങ്ങി .സർവീസ് തുടക്കം ചേർത്തല എഎസ്പിയായാണ്. തൃശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ എസ്‌പിയായി സേവനമനുഷ്ഠിച്ചു. സിബിഐയിൽ അഞ്ചു വർഷം എസ്പിയായി പ്രവർത്തിച്ചു. വിജിലൻസ്, ക്രൈംബ്രാഞ്ച് എന്നിവടങ്ങളിൽ ഡിഐജിയായും ഐജിയായും എഡിജിപിയായും ജോലി ചെയ്തിട്ടുണ്ട്. വിജിലൻസിന്റെ മിന്നൽ പരിശോധനകൾക്ക് തുടക്കമിടുന്നത് ആർ.ശ്രീലേഖ നേതൃത്വം വഹിച്ച കാലത്താണ്.

ശ്രീലേഖ നേതൃത്വം നൽകിയ ഓപ്പറേഷൻ അന്നപ്പൂർണയിലൂടെയാണ് കൺസ്യൂമർ ഫെഡിലെ അഴിമതി കണ്ടെത്തിയത്.ഇത് കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ സേയ്ഫ് കേരള പദ്ധതിക്ക് തുടക്കമിട്ടു. ജയിൽമേധാവിയായിരിക്കെ തടവുകാരുടെ പുനരിധിവാസത്തിനും ജയിൽ നവീകരണത്തിനുമായി നിരവധി പദ്ധതികളാണ് തുടങ്ങിയത്.കൂടാതെ മൂന്നു പൊതുമേഖല സ്ഥാപനങ്ങളുടെ നടത്തിപ്പുമുണ്ടായിരുന്നു.കേരളത്തിൻറെ ആദ്യ വനിത ഡിജിപിയുടെ പടിയിറക്കം ഫയർഫോഴ്‌സ് മേധാവി സ്ഥാനത്ത് നിന്നാണ്. അതും യാത്രയയപ്പ് ചടങ്ങുകളൊന്നും വേണ്ടന്നുവെച്ച്. പൊലീസ് സേനയുടെയോ ഐപിഎസ് അസോസിയേഷന്റെയോ ഒരു യാത്രയപ്പു ചടങ്ങുകളും വേണ്ടെന്ന് രേഖാമൂലം അറിയിച്ചാണ് ആർ ശ്രീലേഖയുടെ പടിയിറക്കം.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *