Kerala

വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസ്;സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ

തിരുവനന്തപുരം വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസിൽ സംസ്ഥാന സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. മുരുക്കുംപുഴ വിജയകുമാറിനെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്.കേസിൽ തിരുവനന്തപുരം സെഷൻസ് കോടതിയിൽ വിചാരണ ആരംഭിക്കും.രാഷ്ട്രീയ കൊലപാതകത്തിൽ ഹക്ക് മുഹമ്മദ്, മിഥിലാജ് എന്നീ ഡിവൈഎഫ്ഐ പ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്.

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് പോലീസ് സമർപ്പിച്ച കുറ്റപത്രം പറയുന്നു. പ്രതികളായ ഒൻപത് പേർക്കെതിരെ പോലീസ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.കുറ്റപത്രത്തിൽ പ്രതികൾ കോൺഗ്രസ് പ്രവർത്തകരാണെന്ന് പറയുന്നു. സജീബ്, സനൽ, ഉണ്ണി, അൻസർ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ തുടങ്ങിയ കൈയാങ്കളിയിൽ നിന്നാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

തിരുവോണത്തിന് തലേന്നായിരുന്നു ബൈക്കിലെത്തിയ സംഘം ഹക്കിനേയും മിഥിലാജിനേയും വെട്ടിക്കൊന്നത്.
കേസിൽ ആറ്റിങ്ങൽ ഡിവൈഎസ്‌പി എസ്.വൈ.സുരേഷാണ് കുറ്റപത്രം സമർപ്പിച്ചത്. കൊലപാതക കേസിലെ കുറ്റപത്രമാണ് നൽകിയത്.കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഡാലോചന കേസിൽ അന്വേഷണം തുടരുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. കൊലപാതകം രാഷ്ട്രീയ പ്രേരിതമല്ലെന്നായിരുന്നു ആദ്യഘട്ടം മുതൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടെടുത്തത്.

പെട്ടെന്നുളള പ്രകോപനത്തില്‍ ഉണ്ടായ കൊലപാതകം എന്നായിരുന്നു പ്രതികൾ നൽകിയ മൊഴി നൽകിയത്. എന്നാൽ കൊലപാതകം ആസൂത്രിതമാണോ, പുറത്തു നിന്ന് ആരെങ്കിലും പ്രതികളെ ഇതിനായി സഹായിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *